സ്ഥാപക ദിനം, ബാലസംഘം കാര്‍ണിവല്‍ ആഘോഷം നാളെ സംഘടിപ്പിക്കും

ദേശീയ ബാലസംഘം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ബാലസംഘം നാളെ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിക്കും. രൂപീകൃതമായതിന്റെ 86-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ മുഴുവന്‍ വില്ലേജ് കേന്ദ്രങ്ങളിലും ‘അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി അരങ്ങേറുന്ന കുട്ടികളുടെ കാര്‍ണിവല്‍, സൃഷ്ടിപരതയുടെയും സൗഹൃദത്തിന്റെയും മഹോത്സവമായി, ഓരോ കുഞ്ഞു മനസ്സിനും അഭിമാനത്തിന്റെ കനല്‍കൊണ്ട് അടിയുറച്ച പാത തെളിയ്ക്കുന്നതാണ്.

സംസ്ഥാനത്താകെ 2500 കേന്ദ്രങ്ങളിലായി ബാലസംഘം കാര്‍ണിവലുകള്‍ സംഘടിപ്പിക്കും. ഓരോ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുക്കും. ശാസ്ത്ര -ചരിത്ര- ഫുഡ് കോര്‍ണറുകള്‍, ഇ.കെ. നായനാര്‍ സെല്‍ഫി പോയിന്റ്, നാടന്‍ കളികള്‍, പ്രാദേശിക കലാരൂപങ്ങളുടെ അവതരണം, വ്യത്യസ്തങ്ങളായ കായിക കലാപരിപാടികള്‍, പാടാനും വരയ്ക്കാനും ഉള്ള മൂലകള്‍, സിനിമാപ്രദര്‍ശനം തുടങ്ങിയ വ്യത്യസ്തമായ പരിപാടികള്‍ കാര്‍ണിവലുകളുടെ പ്രത്യേകതകളാണ്.

ALSO READ: ഇനി ചെങ്കൊടി തണലിൽ, പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം അവസാനിപ്പിച്ച് 200 ലേറെ യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു 

സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, സംസ്ഥാന കണ്‍വീനര്‍ പ്രകാശന്‍ എന്നിവര്‍ കണ്ണൂര്‍ ജില്ലയിലും സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് തിരുവനന്തപുരം ജില്ലയിലും സംസ്ഥാന കോര്‍ഡിനേറ്റര്‍ വിഷ്ണു ജയന്‍ വയനാട് ജില്ലയിലും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഹാഫിസ് നൗഷാദ് പത്തനംതിട്ടയിലും, മുഹമ്മദ് അഷറഫ് കാസര്‍ഗോഡും സൂര്യ കോഴിക്കോടും, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഭയ്‌രാജ് എറണാകുളത്തും ഐഷ നിഹ്മ പാലക്കാടും അഭിരാം രഞ്ജിത്ത് തൃശൂരിലും സംസ്ഥാന ജോയിന്റ് കണ്‍വീനര്‍മാരായ സി വിജയകുമാര്‍ മലപ്പുറത്തും, മീര ദര്‍ശക് കോഴിക്കോടും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News