രാത്രി ചാർജിനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; യുപിയിൽ 3 മരണം

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ച് യുവതിയും രണ്ട് കുട്ടികളും മരിച്ചു. ലഖ്നൗവിലെ ബാബു ബനാറസി ദാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വീട്ടിനകത്ത് കിടപ്പുമുറിയിലായിരുന്നു ബാറ്ററി ചാർജ് ചെയ്യാനിട്ടിരുന്നത്.

അമിതമായി ചാർജ് ചെയ്തതിനെ തുടർന്ന് ബാറ്ററികളിൽ ഒന്ന് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോഡ്രൈവറായ അങ്കിത് കുമാർ ഗോസ്വാമിയുടെ ഭാര്യ റോളി (25), ഇവരുടെ മൂന്ന് വയസ്സുള്ള മകൻ, റോളിയുടെ സഹോദരന്റെ ഒമ്പത് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്.

അങ്കിത് കുമാറും ഭാര്യ റോളിയും മൂന്ന് മക്കളും സഹോദര പുത്രിയുമാണ് വീട്ടിലുണ്ടായിരുന്നത്. വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയും നാല് കുട്ടികളും കിടന്നുറങ്ങുന്ന മുറിയിലായിരുന്നു അങ്കിത് ബാറ്ററി ചാർജിങ്ങിനായി ഇട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News