ബീഹാറിലെ ആശുപത്രിയിൽ രോഗിക്ക് യൂറിൻ ബാഗിനു പകരം ഉപയോഗിച്ചത് സ്പ്രൈറ്റ് കുപ്പി. മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ ഈ ബദൽ മാർഗം സ്വീകരിച്ചത്. സംഭവം വലിയ വാർത്തയായതോടെ ബിഹാറിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥ വലിയ ചർച്ചയാകുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം ബീഹാറിലെ ജാമുയിലുള്ള സദർ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഗിയെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം യൂറിൻ ബാഗ് ഘടിപ്പിക്കാനും ഓക്സിജനും മരുന്നുകളും നൽകാനും ഡോക്ടർ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ യൂറിൻ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരൻ സ്‌പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നു.
രോഗിയുടെ കുടുംബം ആശുപത്രി മാനേജർ രമേഷ് പാണ്ഡെയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ചൊവ്വാഴ്‌ച രാവിലെയാണ് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. അതുവരെ രോഗിക്ക് ആവശ്യമായ യൂറിനറി കത്തീറ്റർ ബാഗ് ഉൾപ്പെടെയുള്ളവ ലഭിച്ചിരുന്നില്ല.
Also Read: മിമിക്രി താരം വിതുര തങ്കച്ചൻ വാഹന അപകടത്തിൽപ്പെട്ടു, കാര്‍ ജെസിബി ക്ക് പിന്നിലിടിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here