മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്ന തീരസദസിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുക, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കുക, അവയ്ക്ക് പരിഹാരം കാണുക. ഇതാണ് തീരസദസ്സിന്റെ ലക്ഷ്യം. തിരുവനന്തപുരം പൊഴിയൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പരിപാടിക്ക് തുടക്കം കുറിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി.
എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിലായാണ് സദസ്സ് നടക്കുക. ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും തീരസദസ്സിന്റെ ഭാഗമാകും. പരിഗണിക്കപ്പെടാനുള്ള പരാതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍ തുടങ്ങിയവ മുന്‍കൂട്ടി സമര്‍പ്പിക്കണം. മെയ് 25നാണ് തീരസദസ്സിന് സമാപനമാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here