‘വിദഗ്ധ സംഘത്തിന്റെ പെരുമാറ്റം തൃപ്തികരം, കുഞ്ഞിന് നിലവിൽ അരോഗ്യ പ്രശ്നങ്ങളില്ല’: ആലപ്പുഴയിലെ കുഞ്ഞിൻ്റെ പിതാവ് അനീഷ്

ALAPPUZHA BABY

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിൽ നവജാത ശിശു വൈകല്യവുമായി ജനിച്ച സംഭവത്തിൽ കുഞ്ഞിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി കുഞ്ഞിന്റെ അച്ഛൻ അനീഷ് അറിയിച്ചു.

വിദഗ്ധ സംഘത്തിന്റെ പെരുമാറ്റം തൃപ്തികരമാണെന്നും തുടർ ചികിത്സ സംബന്ധിച്ച തീരുമാനം നിലവിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഉണ്ടാകുമെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“തുടർച്ച ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് വിദഗ്ധസംഘം പറഞ്ഞു.ഞങ്ങൾ സാധാരണക്കാരാണ്. ഭാരിച്ച ചികിത്സ താങ്ങാനുള്ള ത്രാണിയില്ല. തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ.”-അനീഷ് പറഞ്ഞു. നിലവിൽ കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണമെന്നും അനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ; ഇടതുപക്ഷമാണ് ശരി, അതിനൊപ്പം ഉറച്ച് നിൽക്കും; ഡോ. പി സരിൻ

അതേസമയം വിശദമായ അന്വേഷണം നടത്താൻ ഡിഎംഒയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മറ്റൊരു സംഘത്തെ കൂടി നിയോഗിച്ചിരുന്നു. സമഗ്ര അന്വേഷണത്തിന് നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യ പരിശോധനയിൽ ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഉന്നയിച്ച പരാതി. അതേസമയം ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നും ഏഴാം മാസത്തിൽ തന്നെ കുട്ടിക്ക് അംഗവൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും ഡോക്ടർ മാതാപിതാക്കളെ അറിയിച്ചതായി സൂപ്രണ്ട് പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടത്തിയ ഏഴ് സ്കാനിംഗ് റിപ്പോർട്ടുകളിലും കുഞ്ഞിന്റെ അപകടകരമായ സ്ഥിതിയെക്കുറിച്ച് യാതൊരുവിധ സൂചനകളും ഇല്ലായിരുന്നു. തെറ്റായ റിപ്പോർട്ടുകൾ ആയിരുന്നു സ്കാനിങ് നടത്തിയ സ്വകാര്യ ലാബുകളിലേത് എന്നാണ് ഡോക്ടർമാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News