പഞ്ചായത്തിന്റെ അനാസ്ഥമൂലം ദുരിതാശ്വാസ ആനുകൂല്യം നിഷേധിക്കപ്പെട്ടവർക്ക് സിപിഐഎം സമരത്തെ തുടർന്ന് ആനുകൂല്യം ലഭ്യമായി

CPIM Strike

മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് മാറ്റിപാർപ്പിച്ച കൊയ്നക്കുളം, നീലിക്കാപ്പ് മേഖലയിലുള്ളവർക്ക് ദുരിതാശ്വാസ ആനുകൂല്യം ലഭ്യമായി. മേപ്പാടി പഞ്ചായത്ത് ഓഫീസിൽ സിപിഐഎം നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ്‌ ദുരിതബാധിതർക്ക് ആനുകൂല്യം ലഭ്യമായത്.

Also Read: ജീവിതാന്ത്യം വരെ ആദർശാധിഷ്ഠിത ജീവിതം നയിച്ച എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ ശ്രമം

108 പേരെയാണ് മേപ്പാടി പഞ്ചായത്ത് ദുരിതാശ്വാസ ലിസ്റ്റിൽനിന്നും ഒഴിവാക്കിയിരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് കൊയ്നകുളം ,നീലിക്കാപ്പ് എന്നിവിടങ്ങളിലുള്ളവരെയും ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ ക്യാമ്പുകളിലുള്ളവരെ കുറിച്ച് കൃത്യമായ കണക്കുകൾ പഞ്ചായത്ത് ശേഖരിച്ചിരുന്നില്ല. ഇതോടെ അർഹരായ നിരവധി പേർ ലിസ്റ്റിൽ നിന്നും തഴയപ്പെട്ടു. ഇവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ആനുകൂല്യവും നിഷേധിച്ചു. ഈ അപാകത തിരുത്താൻ ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് തയ്യാറായില്ല. ഇതോടെയാണ് സിപിഐഎം സമരവുമായി രംഗത്തെതിതിയത്‌.പ്രവർത്തകർ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു.

Also Read: ‘എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നത്’: സി എൻ മോഹനൻ

ലിസ്റ്റ് തയ്യാറാക്കേണ്ടത് റവന്യു വിഭാഗമാണെന്ന നിലപാടിലായിരുന്നു സെക്രട്ടറി. വിട്ടുപോയവരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്താനും അവർക്ക് ആനുകൂല്യംനൽകാനും തുടർന്ന് നടന്ന ചർച്ചയിൽ തീരുമാനമാവുകയായിരുന്നു.സമരം അവസാനിക്കും മുമ്പുതന്നെ അഞ്ച് പേർക്ക് അടിയന്തിര ധനസഹായമായ 10,000 രൂപ വീതം ലഭിച്ചു. ബാക്കിയുള്ളവർക്ക് വരും ദിവസത്തിൽ ലഭ്യമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News