ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു

പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. കാരക്കാട് അയപ്പൻ കോവിലിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കവളപ്പാറ സ്വദേശി കശ്യപിന്റെ ഉടമസ്ഥതയിലുള്ള പൾസർ NS 200 ബൈക്കാണ് ഓടിക്കൊണ്ടിരിക്കവേ കത്തിയത്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കശ്യപ് രക്ഷപ്പെട്ടത്.

Also Read: തൃക്കാക്കരയിൽ അവിശ്വാസപ്രമേയം; വൈസ് ചെയർമാൻ എഎ ഇബ്രാഹിം കുട്ടി പുറത്ത്

എഞ്ചിനിൽ നിന്നും തീ പടരുന്നത് കണ്ടയുടൻ കശ്യപ് ബൈക്കിൽ നിന്ന് ചാടി ഇടങ്ങി ഓടുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേതുടർന്ന് ഷൊർണൂർ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.

Also Read: ജയ്‌പൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News