ബൈക്ക് മോഷ്ടിക്കും, ഓടിച്ച ശേഷം ഉപേക്ഷിക്കും; മോഷണം പതിവാക്കിയ പതിനെട്ടുകാരൻ പിടിയിൽ

ബൈക്ക് മോഷ്ടിച്ച് ഓടിച്ച ശേഷം ഉപേക്ഷിക്കുന്നത് പതിവാക്കിയ പതിനെട്ട് വയസ്സുകാരൻ ബൈക്കുമായി പിടിയിൽ. തിരുമല സ്വദേശി മുഹമ്മദ് റയിസിനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ബൈക്കുമായി ശംഖുമുഖത്തെത്തിയ ഇയാളുടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഇതിനെത്തുടർന്ന് ബൈക്ക് അവിടെ ഉപേക്ഷിക്കുകയും കണ്ണാന്തുറ ഭാഗത്തെ ഒരു വീട്ടിലെത്തി അവിടെനിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞു. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യം ഉപയോഗിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.

Also Read; ബാബാ രാംദേവ് 1.30 കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡറിൽ

ഗാന്ധി പാർക്കിലെത്തിയ ഒരാൾ ബൈക്കിന്റെ താക്കോൽ വലിച്ചെറിയുന്നത് കണ്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഇയാൾ പിടിയിലായത്. മോഷ്ടിച്ച ബൈക്കുകൾ ഏതാനും ദിവസം ഉപയോഗിച്ച ശേഷം തിരികെ മോഷ്ടിച്ച വീട്ടിൽ കൊണ്ടുവെയ്‌ക്കുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറിന് വൈകിട്ടോടെയാണ് പൂജപ്പുര സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലെത്തി ഇയാൾ ബൈക്ക് മോഷ്ടിച്ചത്.

Also Read; പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ തെറിവിളി പ്രകടനം; വീഡിയോ

മോഷ്ടിച്ച ബൈക്കുമായി ശംഖുമുഖത്തെത്തിയ ഇയാൾ ബീമാ പള്ളിയിലേക്ക് പോകുന്ന വഴി ശംഖുമുഖത്തെ ഡിവൈഡറിൽ ഇടിച്ച മറിഞ്ഞത്. അതോടെ ബൈക്ക് ഉപേക്ഷിച്ചു. തിരിച്ചുപോകാൻ ബൈക്ക് ഇലാത്തതിനാലാണ് ഇയാൾ കണ്ണാംതുറയിലെത്തി വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News