കഞ്ചാവ് കൈവശം വെക്കാം; ബില്ലിന് ജര്‍മന്‍ മന്ത്രിസഭയുടെ അംഗീകാരം

ജനങ്ങൾക്ക് കഞ്ചാവ് ചെടികള്‍ വളർത്താൻ അംഗീകാരം നല്കുന്ന ബില്ലിന് ജര്‍മന്‍ മന്ത്രിസഭയുടെ അംഗീകാരം. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് 25 ഗ്രാം വരെ (0.88 ഔണ്‍സ്) കഞ്ചാവ് കൈവശം വെയ്ക്കാനും മൂന്ന് കഞ്ചാവ് ചെടികള്‍ വരെ സ്വന്തമായി വളര്‍ത്താനും കഞ്ചാവ് ശേഖരിക്കാനും ലാഭരഹിതമായുള്ള കഞ്ചാവ് ക്ലബുകളില്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കുന്ന ബില്ലിനാണ് ജർമൻ മന്ത്രിസഭ അംഗീകാരം നൽകിയത്. എന്നാൽ ബില്‍ പാര്‍ലമെന്റ് ഇതുവരേക്കും പാസാക്കിയിട്ടില്ല.

ബില്ല് നിയമമാകുന്നതോടെ കരിഞ്ചന്തയിലെ വ്യാപാരത്തിന് തടയിടാനാകുമെന്നും ഉപയോക്താക്കളെ മായം കലര്‍ന്ന കഞ്ചാവ് ഉപയോഗിക്കുന്നതില്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഒരു പരിധി വരെ ലഹരി കാരണമുള്ള കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

Also Read: സ്വര്‍ണക്കടത്ത് ഗൂഢാലോചന; പിടികിട്ടാപ്പുള്ളിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് സിബിഐ

ക‍ഞ്ചാവിന്റെ ഉപയോഗത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനും അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധവും വളര്‍ത്താനും പുതിയ ബില്‍ സഹായിക്കുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലോറ്റര്‍ബച് പ്രതീക്ഷ പ്രകടിപ്പിച്ചു. ജര്‍മനിയിലെ ലഹരി നിയമത്തില്‍ സുപ്രധാന വഴിത്തിരിവാകും നിയമമെന്നും അനാരോഗ്യകരമായ രീതിയിലുള്ള ഉപയോഗം ചെറുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മനിയില്‍ ഒരിക്കലെങ്കിലും കഞ്ചാവ് ഉപയോഗിച്ചിട്ടുള്ള യുവാക്കളുടെ എണ്ണം മുന്‍ ദശാബ്ദത്തെ അപേക്ഷിച്ച് 2021 ല്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

അതേസമയം, പുതിയ ബില്ല് കുത്തഴിഞ്ഞ ജീവിതത്തിലേക്ക് നയിക്കുന്നതാണെന്നും യുവാക്കളെ ലഹരിക്ക് അടിമകളാക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മരുന്നാവശ്യത്തിനായുള്ള കഞ്ചാവിന്റെ ഉപയോഗം 2017 മുതല്‍ ജര്‍മനി നിയമവിധേയമാക്കിയിട്ടുണ്ട്. കഞ്ചാവ് വളര്‍ത്താനും കൈവശം വയ്ക്കാനും ആദ്യമായി അംഗീകാരം നല്‍കിയ യൂറോപ്യന്‍ രാജ്യം മാള്‍ട്ടയാണ്. 2021 ലാണ് മാള്‍ട്ട ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. പാര്‍ലമെന്റ് ബില്ല് പാസാക്കിയാല്‍ കഞ്ചാവ് വളര്‍ത്തലും ഉപയോഗവും നിയമവിധേയമാക്കിയ ആദ്യ വന്‍കിട യൂറോപ്യന്‍ രാജ്യമായി ജര്‍മനി മാറും.

Also Read: ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News