സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കും; മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. അടുത്ത സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സഹകരണ വികസന ക്ഷേമനിധിബോര്‍ഡ് കോഴിക്കോട് മേഖല ഓഫിസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി

വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ മേഖല ഓഫിസാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുക.തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിച്ചു വന്ന ഓഫിസാണ് പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്ത് കോഴിക്കോട്ടേക്ക് മാറ്റിയത്. കോഴിക്കോട് നടന്ന മേഖല ഓഫിസ് ഉദ്ഘാടനവും ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും ധനസഹായ വിതരണവും മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.

നിരവധി ആശ്വാസ പദ്ധതികളാണ് സഹകരണ മേഖലയ്ക്ക കീഴില്‍ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയുലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍, സഹകരണ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് സമഗ്ര നിയമഭേദഗതി ബില്‍ നടപ്പിലാക്കുമെന്നും, അടുത്ത സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ സ്വാഗതവും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News