കടിച്ച പാമ്പിനെ തല്ലിക്കൊന്ന് ആളുകള്‍ പാമ്പിനോട് പ്രതികാരം ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം നടന്നത്. ഹസാരിബാഗിലെ ഒരു ഗ്രാമീണ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് സ്ത്രീയുടെ ചിതയില്‍ കിടത്തി ഇരുവരെയും ഒന്നിച്ച് ദഹിപ്പിക്കുകയായിന്നു. ഗ്രാമത്തിലെ പ്രഭു സിംഗിന്‍റെ ഭാര്യ സുഗിയ ദേവി എന്ന 37 -കാരിക്കാണ് വീടിനുള്ളിൽ വച്ച് പാമ്പു കടിയേറ്റത്.
also read :ദേശീയ കൈത്തറി ദിനത്തിൽ സാരിയിൽ വാക്കത്തോൺ നടത്താനൊരുങ്ങി യു കെയിലെ വനിതാ സംഘടന
വീട്ടിൽ വച്ച് പാമ്പുകടിയേറ്റ് ഭയന്ന് പോയ സ്ത്രീയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയും തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ഗ്രാമവാസികൾ മണിക്കൂറുകളോളം ‘ഭൂതോച്ചാടനം’ നടത്തി യുവതിയുടെ ശരീരത്തിൽ നിന്നും പാമ്പിൻ വിഷം നീക്കം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കൃത്യസമയത്ത് ആവശ്യമായ വൈദ്യ സഹായം ലഭിക്കാതെ വന്നതോടെ യുവതി മരണപ്പെട്ടു. ഇതിനിടയിൽ ഗ്രാമവാസികൾ പാമ്പിനെ പിടികൂടി ഒരു കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിരുന്നു. യുവതി മരിച്ചതോടെ രോഷാകൂലരായ നാട്ടുകാർ പാമ്പിനെ തല്ലിക്കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
also read :സംസ്ഥാനത്ത് ചൂട് കൂടുന്നു; ശരാശരി താപനിലയിൽ വർധനവ്
യുവതിയുടെ ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് പഞ്ചായത്ത് തലവൻ നന്ദകിഷോർ മേത്ത പറഞ്ഞു. യുവതി മരിച്ചതിന് ശേഷമാണ് ഈ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ധവിശ്വാസങ്ങള്‍ക്ക് പുറകെ പോകാതെ ഡോക്ടറെ കാണണമെന്ന് താൻ ജനങ്ങളോട് നിരവധി തവണ പറഞ്ഞിട്ടുണ്ടെങ്കിലും ആളുകളിൽ ഭൂരിഭാഗവും ഇപ്പോഴും തങ്ങളുടെ അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോവുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here