കണ്ണൂർ ജില്ലയുടെ മലയോരത്ത് ഭീതി പടർത്തി ബ്ലാക്ക് മാൻ സംഘം

ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ കണ്ണൂർ ജില്ലയിലെ മലയോരം.തേർത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാംകുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്.പ്രദേശവാസികളും ആലക്കോട് പോലീസും ചേർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും അജ്ഞാത മനുഷ്യനെ കണ്ടെത്താനായില്ല.ആലക്കോട് തേർത്തല്ലി പ്രദേശത്തായിരുന്നു ആദ്യം രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം.പിന്നാലെ രയരോം മൂന്നാംകുന്ന് പ്രദേശങ്ങളിലും ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടു.ഒന്നിൽകൂടുതൽ ആളുകളുണ്ടെന്നാണ് ഇപ്പോൾ പ്രദേശവാസികൾ പറയുന്നത്.

also read:യുക്രെയ്നിൽ നിന്നുള്ള ധാന്യക്കയറ്റുമതി തടയാൻ ഒഡേസ നഗരത്തിലേക്കുള്ള ആക്രമണം കടുപ്പിച്ച് റഷ്യ

മുഖംമൂടി ധരിച്ച് രാത്രിയിൽ വീടുകളിലെത്തി വാതിലിൽ മുട്ടി ഓടി മറയുന്നതാണ് ശൈലി.മുഖം മൂടി സംഘത്തെ പിടിക്കാൻ ഉറക്കമിളച്ച കാത്തിരിക്കുകയാണ് പ്രദേശവാസികൾ
കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംഘത്തിനെ കണ്ടെത്താനായില്ല. സന്ധ്യയാകുന്നതോടെ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയക്കുകയാണ് നാട്ടുകാർ
ആലക്കോട് പോലീസും രാത്രികാലങ്ങളിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.എന്നാൽ പോലീസിന്റെ വലയിലും പെടാതെ നാട്ടുകാരെ ഭയപ്പെടുത്തി രസിക്കുകയാണ് അജ്ഞാത സംഘം.

also read:ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News