വയനാട് കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടന്ന സര്‍വകക്ഷി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. മതിയായ നഷ്ട പരിഹാരം, വന്യമൃഗ ശല്യ പരിഹാരം എന്നിവ ആവശ്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
ALSO READ: കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
ഞായറാഴ്ച രാത്രിയാണ് മാറോട്ടെ വീടിനടുത്തുവച്ച് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജു ഇന്നലെ മരിച്ചു. രാജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുക , കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടുകാര്‍ ഇന്ന് രാവിലെ മുതല്‍ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. രാവിലെ പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു രാജുവിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളോട് എല്ലാ സഹായവും നല്‍കുമെന്നും അറിയിച്ചിരുന്നു.
ALSO READ: റെയില്‍വേ സ്റ്റേഷനോ മാലിന്യ നിക്ഷേപ കേന്ദ്രമോ? ; ശ്വാസം മുട്ടി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍
തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന സര്‍വ കക്ഷി യോഗത്തില്‍ രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാനും മറ്റാവശ്യങ്ങള്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു. മന്ത്രിയുെടെ ഉറപ്പിനെ തുടര്‍ന്ന് സമരം നാട്ടുകാര്‍ അവസാനിപ്പിച്ചു. ഉപരോധത്തെ തുടര്‍ന്ന് 4 മണിക്കൂറിലധികം ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here