ശക്തമായ കാറ്റില്‍പ്പെട്ട് കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു; ആളപായമില്ല

ശക്തമായ കാറ്റില്‍പ്പെട്ട് കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റാഹത്ത് എന്ന ബോട്ടാണ് മറിഞ്ഞത്. തോണിയിൽ ഉണ്ടായിരുന്ന അഹമ്മദ്, റസാഖ്, ഹംസക്കോയ എന്നിവരെ മറ്റു വഞ്ചിക്കാരുടെ സഹായത്തോടെ രക്ഷിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മതിയായ സുരക്ഷാ സാമഗ്രികൾ ഇല്ലാതെ മത്സ്യബന്ധനത്തിൽ ഏർപ്പെടരുതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Also Read; ഹേമന്ത് സോറന് ജാമ്യം നൽകിയതിനെതിരായ ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി; ഇഡിക്ക് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News