പീച്ചി റിസർവോയറിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

തൃശൂർ പീച്ചി റിസർവോയറിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ അജിത്, വിപിന്‍, നൗഷാദ് എന്നിവരാണ് മരിച്ചത്. വാണിയംപാറ കൊള്ളിക്കാട് സ്വദേശികളായ തെക്കേപുത്തന്‍പുരയില്‍ വീട്ടില്‍ 21 വയസ്സുള്ള അജിത്ത്, കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ 26 വയസ്സുള്ള വിപിന്‍, പ്രധാനി വീട്ടില്‍ 24 വയസ്സുള്ള നൗഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് NDRF – ന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

Also Read: ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിള്‍; രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

തിങ്കളഴ്ച വൈകിട്ട് നാലുമണിയോടെ പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശമായ ആനവാരിയിലാണ് വഞ്ചി മറിഞ്ഞു നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതായത്. ഒരാള്‍ നീന്തി കരയിലെത്തിയിരുന്നു. കൊള്ളിക്കാട് സ്വദേശി ശിവപ്രസാദാണ് നീന്തി കരയിലെത്തിയത്. ഇയാള്‍ പറഞ്ഞാണ് മൂന്നു പേരെ കാണാതായ വിവരം പുറം ലോകം അറിയുന്നത്. ഫയര്‍ ഫേഴ്സിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വരെ തെരച്ചില്‍ നടത്തിയെങ്കിലും യുവാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇന്ന് രാവിലെ മുതൽ എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൂവരൂടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Also Read: കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News