തുവ്വൂര്‍ കൊലപാതകം, മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; മലപ്പുറം എസ് പി

തുവ്വൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലെന്ന് മലപ്പുറം എസ് പി വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലയെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല, നടപടി അപലപനീയം: സീതാറാം യെച്ചൂരി

ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 11 -നാണ് സുജിതയെ കാണാതായിരുന്നത്. മൊബൈല്‍ ഫോണില്‍ നിന്ന് ഒടുവില്‍ വിളിച്ചിരുന്നത് വിഷണുവിനെയാണ്. ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം വീട്ടുവളപ്പിലെ വേസ്റ്റ് കുഴിയിലിട്ട് മണ്ണു മൂടിയെന്നു സമ്മതിച്ചത്. മൃതദേഹം പുറത്തെടുത്തതിന് ശേഷം പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:  നേതാവിന്‍റെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയ കേസ് യൂത്ത് കോൺഗ്രസ്‌ മാത്യു കുഴൽനാടനെ ഏല്‍പ്പിക്കണം, മാധ്യമങ്ങള്‍ക്ക് നഷ്ടം: വി വസീഫ്

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. രാത്രിയില്‍ എത്തി പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ വെയിസ്റ്റ് കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങള്‍ പിതാവ് മുത്തുവിനും അറിയാമായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സുജിതയെ കാണാതായത് മുതലുള്ള തിരച്ചിലിന് വിഷ്ണു നാട്ടുകാര്‍ക്കും പൊലീസിനും ഒപ്പം കൂടിയിരുന്നു. കരുവാരക്കുണ്ട് പൊലീസിന്റ ഫേസ്ബുക്ക് പോസ്റ്റും വിഷ്ണു പങ്കു വെച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് തുവൂര്‍ മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു. പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരനുമാണ്. സുജിതയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് പൊലിസ്. സുജിതയെ കാണാതായതിന് തൊട്ടടുത്ത ദിവസം പഞ്ചായത്തിലെ ജോലി വിഷ്ണു ഉപേക്ഷിച്ചതും സംശയത്തിനിടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News