കോതമംഗലം നെല്ലിക്കുഴിയിൽ രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ബുധനാഴ്ച രാത്രിയാണ് നെല്ലിക്കുഴി പുതുപ്പാലത്ത് താമസിക്കുന്ന യു പി സ്വദേശി അജാസ് ഖാൻ്റെ മകൾ മുസ്കാൻ കൊല്ലപ്പെട്ടത്. രണ്ടാനമ്മയായ അനീഷയാണ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
ALSO READ; പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് സിഇഒ മുൻകൂർ ജാമ്യാപേക്ഷ നൽകി
കോതമംഗലം താലൂക്ക് ആശുത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പിതാവ് അജാസ് ഖാൻ രാവിലെ ഏറ്റുവാങ്ങി. കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. രണ്ടാനമ്മ അനീഷയുടെ കുട്ടിയോടുള്ള പെരുമാറ്റത്തിൽ പ്രശ്നങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് അജാസ് ഖാൻ പറഞ്ഞു.
നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ മുസ്കാൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി നെല്ലിമുറ്റം ജുമാ മസ്ജിദിലേക്ക് എത്തിയിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ രണ്ടാനമ്മ അനീഷയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പോലീസ് കഴിഞ്ഞദിവസം സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here