56 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

Ladakh

56 വർഷങ്ങൾക്ക് മുൻപ് വിമാനാപകടത്തിൽ കാണാതായ സൈനികന്റെ മൃതദേഹം ലഡാക്കിൽ നിന്ന് കണ്ടെത്തി. 1968 ഫെബ്രുവരിയിൽ 103 പേരുമായി പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 21-ാം വയസിലാണ് തോമസ് ചെറിയാൻ അപകടത്തിൽപ്പെട്ടത്. തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയ വിവരം സൈന്യം ബന്ധുക്കളെ അറിയിച്ചു.

Also Read: മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News