ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരിയിലെ ഉണ്ണൂൽമൽക്കണ്ടി അബ്ദുൽ നസീറിന്റെ മകൻ മിഥിലാജ് (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കാണാതായ ഇടത്ത് നിന്നും 100 മീറ്റർ അകലെയാണ് മിഥിലാജിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ

ബാലുശ്ശേരി കോട്ടനടപ്പുഴ ആറാഴയ്ക്കൽ ഭാഗത്ത് ഇന്നലെ വൈകീട്ടായിരുന്നു അപകടം. ഈ സമയം പുഴയിൽ ശക്തമായ ഒഴുക്കും ജലനിരപ്പുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മിഥിലാജ് കുളിക്കാനിറങ്ങിയത്. മിഥിലാജിനായി നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. 20 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മിഥിലാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഐടിഐ വിദ്യാർത്ഥിയാണ് മരിച്ച മിഥിലാജ്.

Also Read: പത്തനംതിട്ടയിൽ മൂന്നാം ക്ലാസ്സുകാരിയെ ചൂരൽ കൊണ്ട് തല്ലി അധ്യാപകൻ; പിന്നാലെ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News