സുഡാനില്‍ കൊല്ലപ്പെട്ട ആൽബർട്ടിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

സുഡാനില്‍ അഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് ( 20.05.2023) സംസ്‌കരിക്കും. രാവിലെ 9 മണിയോടെ നെല്ലിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാരം. ഇന്നലെ ( 19.05.2023) രാത്രിയാണ് മൃതദേഹം ആലക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവന്നത്.

ഏപ്രില്‍ പതിനാലിനാണ് ഖാര്‍ത്തൂമിലെ ഫ്‌ലാറ്റില്‍ വെച്ച് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്‍ (46) വെടിയേറ്റ് മരിച്ചത്.

ആല്‍ബര്‍ട്ട് കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചത്. ഓംഡര്‍മാനിലെ ടീച്ചിങ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി കഴിഞ്ഞ 27 ന് സുഡാനില്‍ നിന്നും നാട്ടിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News