ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അമല്‍ മോഹൻ്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് നാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലാകും എത്തിക്കുക. തുടർന്ന് നോർക്ക ആംബുലൻസ് സർവീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിൻ്റെ വീട്ടിലെത്തിക്കുമെന്നും വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു.

ALSO READ : ഉത്തരാഖണ്ഡിൽ ട്രക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയതായിരുന്നു അമല്‍ മോഹൻ. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. മലമുകളിൽ എത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഈ മാസം ഇരുപതിനാണ് അമല്‍ അടക്കം നാലംഗ സംഘം ട്രക്കിംഗിന് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News