തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്‍റെ  മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. കരയില്‍ നിന്നും വളരെ അകലെയല്ലാതെ ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞു.

ALSO READ: തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു, 6 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

നാലു പേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും  ശക്തമായ ഒഴുക്കില്‍പ്പെട്ട് ഫ്രാന്‍സിസിനെ കാണാതായി
മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റു ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും ഫ്രാന്‍സിസിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് വെളുപ്പിനാണ് സൗത്ത് തുമ്പ ഭാഗത്താണ് കടലില്‍  ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്‍റെ  മൃതദേഹം കണ്ടെത്തിയത്.

ALSO READ: വീടിനു മുകളിലേക്കു കല്ലേറുകൾ, നോക്കുമ്പോൾ കാണുന്നത് നാണയങ്ങളും നോട്ടുകളും; ഭയന്ന് വീട്ടുകാർ ,അമ്പരന്ന് പൊലീസും നാട്ടുകാരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News