മോദി സര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണത്തില്‍ ഒരു ഇര കൂടി. എയര്‍ഇന്ത്യ എക്സ്പ്രസ് കെടുകാര്യസ്ഥതയില്‍ ബന്ധുക്കളെ കാണാനാകാതെ ജീവന്‍ പൊലിഞ്ഞ നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഭാര്യപിതാവിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ എയര്‍ഇന്ത്യ ഓഫീസില്‍ പ്രതിഷേധിച്ചു. മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.
എയര്‍ഇന്ത്യ സ്വകാര്യ കമ്പനിയായതിന്റെ ദുരിതത്തിന് ഇരയാണ് നമ്പി രാജേഷെന്ന പ്രവാസി. ബിഎംഎസ് അംഗീകൃത തൊഴിലാളി സംഘടനയുടെ സമരം കാരണം അസുഖബാധിതനെ കാണാന്‍ ഭാര്യ അമൃതക്കായില്ല. സര്‍വീസുകള്‍ റദ്ദാക്കിയേതാടെ അമൃത രണ്ടു തവണ എയര്‍പോര്‍ട്ടില്‍ എത്തി മടങ്ങി.
Also Read : കൊച്ചി കപ്പൽശാലക്ക് യൂറോപ്പിൽ നിന്ന് 1000 കോടിയുടെ കരാർ
അവസാനം ബന്ധുക്കളെ പോലും കാണാനാകാതെ നമ്പി രാജേഷിന്റെ ജീവന്‍ പൊളിഞ്ഞു. നാട്ടിലെത്തിച്ച മൃതദേഹവുമായി ഭാര്യ പിതാവിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ എയര്‍ഇന്ത്യ ഓഫീസില്‍ പ്രതിഷേധിച്ചു. കരമന നെടുങ്ങാടിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ശാന്തി കവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലെ ഐടി. മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്സിംഗ് വിദ്യര്‍ഥിയാണ് ഭാര്യ അമൃത. യുകെജി – പ്രീ കെജി വിദ്യര്‍ഥികളായ അനിക, നമ്പി ശൈലേഷ് എന്നിവരാണ് മക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here