അന്തരിച്ച സിനിമ നിര്‍മ്മാതാവ് പി വി ഗംഗാധരൻ്റെ മൃതദേഹം സംസ്കരിച്ചു

അന്തരിച്ച പ്രമുഖ സിനിമ നിര്‍മ്മാതാവും ‘മാതൃഭൂമി’ ഡയറക്ടറുമായ പി.വി. ഗംഗാധരൻ്റെ മൃതദേഹം കോഴിക്കോട് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ടീയ – സിനിമാ രംഗത്തെ നിരവധി പ്രമുഖർ പി വി ഗംഗാധരന് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ .രാധാകൃഷ്ണൻ എകെ ശശീന്ദ്രൻ, ചിഞ്ചുറാണി, സി പി ഐ (എം) നേതാക്കളായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, സി പി ഐ നേതാവ് ബിനോയ് വിശ്വം എം പി, സിനിമ നിർമ്മാതാക്കളായ ആൻ്റോ ജോസഫ്,സുരേഷ് കുമാർ, നടി ജോമോൾ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.സിനിമ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന പി വി ജി യ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്.

ALSO READ:‘ലിയോ’ യുടെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകർക്ക് ട്രീറ്റ് തന്നെ ആയിരിക്കും; ഒരിക്കലും അത് മിസ് ചെയ്യരുത്; ലോകേഷ് കനകരാജ്

നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവ് ആയ പി വി ഗംഗാധരന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു.ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെ ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ് പി വി ഗംഗാധരൻ. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ കൂടിയായിരുന്നു അദ്ദേഹം.

ALSO READ:‘മമ്മൂട്ടിയും മോഹൻലാലുമൊക്കെ വളരെ നല്ല മനുഷ്യരാണ് അച്ചോ’; നടനായിട്ടല്ല, അപ്പനായിട്ടാണ് വന്നിരിക്കുന്നത്; ജോണി ആന്റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News