പി ജയചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി, സംസ്‌കാരം നാളെ

p-jayachandran

തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പി ജയചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനം നടത്തും.

Also read: തലമുറകളുടെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

തുടർന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഇന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ എട്ടരയോടെ ആയിരിക്കും പറവൂർ ചേന്ദമംഗലത്തേക്ക് കൊണ്ടുപോവുക. നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സംസ്കാരം. ജയചന്ദ്രന്റെ വിയോഗത്തിൽ മലയാള സിനിമയിലെ പ്രമുഖരടക്കം അനുശോചനം രേഖപ്പെടുത്തി.

Also read: ഭാവഗായകന് ‘പൂർണേന്ദുമുഖിയോട്…’ പാടി ഗാനാജ്ഞലിയർപ്പിച്ച് എൻഎൻ കൃഷ്ണദാസ്

മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വേർപാടിലൂടെ വിരാമമായത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഗായകൻ പി. ജയചന്ദ്രനെ അനുസ്മരിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും തുടർന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News