കളർകോട് വാഹനാപകടം, അപകടത്തിൽ മരിച്ച ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്കരിച്ചു

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച പാലക്കാട് ശേഖരീപുരം സ്വദേശി ശ്രീദീപ് വൽസൻ്റെ മൃതദേഹം സംസ്കരിച്ചു. ശ്രീദീപ് വത്സനെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി നൂറുകണക്കിന് ആളുകളായിരുന്നു പാലക്കാട് ശേഖരീപുരത്തെ ശ്രീവിഹാർ വീട്ടിൽ എത്തിയത്. വൈകിട്ട് 4.45 ഓടെയായിരുന്നു ശ്രീദീപിൻ്റെ മൃതദേഹം ജന്മനാട്ടിൽ എത്തിയത്.

ALSO READ: വിമർശനങ്ങൾക്ക് മറുപടി, കണ്ണീരും ചോരയും കൂടിക്കുഴഞ്ഞ ഒരു കാലത്ത് ഉജ്ജ്വലമായ രാഷ്ട്രീയ ബോധ്യത്തോടെ പ്രസ്ഥാനത്തെ നയിച്ചയാളാണ് വി ജോയി; ടി ഗോപകുമാർ

ശേഖരീപുരത്തെ വീട്ടിൽ ശ്രീദീപിൻ്റെ മൃതദേഹം എത്തിച്ചപ്പോൾ അച്ഛനും അമ്മയും വിങ്ങിപ്പൊട്ടി. ശ്രീദീപിനെ അവസാനമായി ഒരുനോക്ക് കാണാനായി ഒട്ടേറെ സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും വീട്ടുമുറ്റത്ത് തടിച്ചു കൂടിയിരുന്നു. ശ്രീദീപിൻ്റെ ചേതനയറ്റ ശരീരം കണ്ട് കണ്ണീരോടെ അവരും തങ്ങളുടെ പ്രിയ സുഹൃത്തിന് അന്ത്യയാത്രയോതി. ശേഖരിപുരത്തെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം മൃതദേഹം പിന്നീട് പാലക്കാട് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. പാലക്കാട് ഭാരത് മാതാ സ്കൂളിലെ അധ്യാപകനായ വത്സന്റെയും അഭിഭാഷകയായ ബിന്ദുവിൻ്റെയും ഏക മകനാണ് ശ്രീദീപ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News