തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ മത്സ്യതൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി 40 രാജേഷിന്റെ(40) മൃതദേഹമാണ് പടന്നയ്ക്ക് സമീപം പുഴയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് രാജേഷ് പുഴയിൽ വീണത്. ‘ദ്വാരകാപതി’ എന്ന വള്ളത്തിലെ തൊഴിലാളിയായിരുന്നു രാജേഷ്.
തീരദേശ പൊലീസ്, ഫിഷറീസ് റെസ്ക്യു ടീം, ഫയർഫോഴ്സ്, സ്കൂബാ എന്നിവര്‍ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here