നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധന വള്ളക്കാരാണ് കായലിന്റെ നടുക്ക് നിന്ന് മൃതദേഹം കണ്ടെത്തിയത്. 16 വയസ്സുകാരി ഫിദ മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 ഓടെയാണ് മാലിന്യം കളയാന്‍ കായലിന് സമീപം പോയ പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് രാവിലെ മുതൽ ഫയര്‍ ആന്റ് റെസ്‌ക്യു സ്‌കൂബ ടീമും എൻഡിആർഎഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

Also Read;കോന്നിയിൽ ഭൂമിക്കടിയിൽ വലിയ മുഴക്കമുണ്ടായിട്ടില്ല; സംഭവം വ്യാജവാർത്തയെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ

വൈകിട്ടോടെയാണ് മത്സ്യബന്ധന വള്ളക്കാർ കായലിന്റെ നടുക്ക് നിന്ന് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് ഏതാനും മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂര്‍ സ്വദേശികളായ ഫിറോസിന്റെയും മുംതാസിന്റെയും മൂന്നു മക്കളിൽ മൂത്ത മകളാണ് ഫിദ. പനങ്ങാട് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കുടുംബം കഴിഞ്ഞ ഒന്നര മാസമായി നെട്ടൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

Also Read; “പലസ്തീൻ എന്ന് കേൾക്കുമ്പോൾ വിറളി പൂണ്ട മോദി സർക്കാർ ഇസ്രയേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു…”: ദില്ലി സർക്കാർ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News