ബഹിരാകാശ യാത്ര നടത്തിയ സുനിതാ വില്യംസും ബുച്ച് വിൽമോറുമില്ലാതെ ബോയിങ് സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം രാവിലെ 9.30 നായിരുന്നു പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ ലാൻഡ് ചെയ്തത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് സ്റ്റാർലൈനർ ഭൂമിയിലേക്കു പുറപ്പെട്ടത്. 8 ദിവസത്തെ ദൌത്യവുമായി ജൂൺ 5 നായിരുന്നു ബോയിങ് സ്റ്റാർലൈനറിൽ സുനിതയും വിൽമോറും യാത്ര തിരിച്ചത്. എന്നാൽ, യാത്രയ്ക്കിടയിൽ പേടകത്തിൻ്റെ 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തകരാറിലായിരുന്നു.
ALSO READ: ടിക്കറ്റുകളെല്ലാം ബുക്കായി; കേരളത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന ആവശ്യമുന്നയിച്ച് കെ വി തോമസ്
ഇതു ഹീലിയത്തിൻ്റെ ചോർച്ചയിലേക്ക് നയിച്ചു. ഇതോടെയാണ് സഞ്ചാരികളുടെ മടക്കം പ്രതിസന്ധിയിലായത്. ഇരുവരെയും വഹിച്ച് സ്റ്റാർലൈനർ തിരിച്ചിറക്കുന്നതിൽ ആശങ്കയുണ്ടെന്ന് നാസയുടെ വിദഗ്ധസംഘം വിലയിരുത്തിയതിനെത്തുടർന്നാണ് സ്റ്റാർലൈനർ തനിച്ച് മടങ്ങിയത്. സുനിതയുടെയും വിൽമോറിൻ്റെയും മടക്കം അടുത്ത ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് നാസ അറിയിക്കുന്നത്. സ്റ്റാർലൈനറിൻ്റെ ‘ശത്രു’ എലോൺ മസ്കിന്റെ സ്പേസ് എക്സ് ക്രൂ ഡ്രാഗണിൻ്റെ പേടകത്തിലായിരിക്കും സുനിതയും വിൽമോറും എട്ടു മാസത്തിനുശേഷം തിരികെയെത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here