സ്‌പൈഡർമാനാവാൻ ആഗ്രഹം; 8 വയസുകാരന് ഉഗ്രവിഷമുള്ള ചിലന്തിയുടെ കടിയേറ്റു

ഇഷ്ടമുള്ള സൂപ്പർഹീറോകളെ കുട്ടികൾ അനുകരിക്കുന്നത് അപകടസാധ്യതകൾ വരുത്തി വയ്ക്കാറുണ്ട്. അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ബൊളീവിയയിൽ ഉണ്ടായത്. വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പൈഡർമാൻ ആകാനുള്ള എട്ടു വയസ്സുകാരന്റെ ആഗ്രഹമാണ് ഈ അപകടം ക്ഷണിച്ചു വരുത്തിയത്. കുട്ടി വിഷാംശമുള്ള കറുത്ത ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

also read :എട്ടു വർഷം മുൻപ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന കേസ്; ഭർത്താവ് അറസ്റ്റിൽ

വെബ് സീരീസിലുള്ള പോലെ സ്‌പൈഡർമാൻ ആകമെന്നുള്ള വിശ്വാസ മൂലം കുട്ടി ചിലന്തിയെ കൈയ്യിൽ കടിപ്പിക്കുകയായിരുന്നു. ചിലന്തിയുമായുള്ള ഏറ്റുമുട്ടലിലൂടെ സൂപ്പർ പവറുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബാലൻ ചിലന്തിയെ ആക്രമിച്ചത്. എന്നാൽ ബ്ലാക്ക് വിഡോ സ്പൈഡർ ഇനത്തിൽപ്പെട്ട ഉഗ്ര വിഷാംശമുള്ള ചിലന്തി കുട്ടിയെ കടിക്കുകയും തുടർന്ന് മൂന്ന് മണിക്കൂറോളം കഴിഞ്ഞപ്പോൾ ശരീരത്തിന് കഠിനമായ വേദനയും ക്ഷീണവും അനുഭവപ്പെട്ട കുട്ടി സംഭവിച്ച കാര്യങ്ങൾ അമ്മയോട് തുറന്ന് പറയുകയായിരുന്നു. അപകടം മനസ്സിലാക്കിയ അമ്മ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ശിശുരോഗ വിദഗ്ധൻ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

also read :കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News