ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത് വധു; പിഴ ചുമത്തി പൊലീസ്

ഓടുന്ന സ്‌കൂട്ടറില്‍ റീല്‍സ് ചെയ്ത വധുവിനെതിരെ നടപടിയെടുത്ത് ദില്ലി പൊലീസ്. ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടറോടിച്ചു കൊണ്ടാണ് യുവതി റീല്‍ ചെയ്തത് .വിവാഹ വേഷത്തില്‍ ‘സജ്‌നാ ജി വാരി വാരി’ എന്ന ഗാനത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

ALSO READ: ‘ഞങ്ങള്‍ പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?’; പ്രതികരണവുമായി മഞ്ജു പത്രോസ്

ഹെല്‍മെറ്റ് വെയ്ക്കാതെ വാഹനം ഓടിച്ചതിന് ആയിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് അയ്യായിരം രൂപയുമാണ് പൊലീസ  യുവതിക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഇനി ആരും ഇത്തരം പ്രകടനങ്ങള്‍ നടത്തരുതെന്ന താക്കീതോടെ യുവതിയുടെ റീലും പിഴ ചുമത്തിയ രസീതിന്‍റെ ചിത്രവുമടങ്ങുന്ന വീഡിയോ ദില്ലി പൊലീസ് ട്വിറ്ററില്‍ പങ്കുവെച്ചു.

ദില്ലി പൊലീസ് പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപ്പേര്‍ ഏറ്റെടുത്തു.പൊലീസ് സ്വീകരിച്ച നടപടി മാതൃകാപരവും സ്വാഗതാര്‍ഹവുമാണെന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

ALSO READ: കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച: നടപടി വേണമെന്ന് യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News