കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു, അപകടം പാലത്തിലെ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ

കൊല്ലം അയത്തിലിൽ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി നിർമാണം നടത്തിക്കൊണ്ടിരുന്ന പാലം തകർന്നു വീണു. കൊല്ലം ചൂരാങ്കിൽ പാലത്തോടനുബന്ധിച്ച് നിർമാണം നടത്തിക്കൊണ്ടിരുന്ന പാലമാണ് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെ തകർന്നു വീണത്.

അപകടം നടക്കുന്ന സമയത്ത് നിർമാണ തൊഴിലാളികൾ സമീപത്ത് ഉണ്ടായിരുന്നെങ്കിലും അവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാല് നിർമാണ തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്നതെങ്കിലും ശബ്ദം കേട്ടതോടെ അവർ ഓടിമാറി.

ALSO READ: ഗവര്‍ണര്‍ കയറി സര്‍വകലാശാലകളെ ഭരിക്കുന്നത് മുസ്ലിം ലീഗ് പിന്തുണക്കില്ല; ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇതെന്നും കുഞ്ഞാലിക്കുട്ടി

പാലത്തിൻ്റെ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ പെട്ടെന്ന് മധ്യഭാഗം താഴ്ന്നുപോകുകയും തുടർന്ന് ഇടിഞ്ഞു വീഴുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രാഷ്ട്രീയ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.

ALSO READ: മുനമ്പം നിവാസികളുടെ സംരക്ഷണത്തിനു തന്നെയാണ് ജുഡീഷ്യൽ കമ്മീഷൻ പ്രധാന പരിഗണന നൽകുന്നത്; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

പാലത്തിൻ്റെ നിർമാണം അശാസ്ത്രീയമായാണ് നടത്തുന്നതെന്നും അശാസ്ത്രീയമായി നിർമാണം നടക്കുന്നതായാണ് ആരോപണം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News