റെയ്ഡിനിടെ എക്സൈസ് സംഘത്തെ ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

എക്സൈസ് സംഘത്തെ റെയ്ഡിനിടെ ആക്രമിച്ച സഹോദരങ്ങൾ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. തിരുവല്ലയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നു എന്ന് രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയാണ് സഹോദരങ്ങൾ ആക്രമിച്ചത്.
കുറ്റപ്പുഴ പുതുപ്പറമ്പിൽ രാഹുൽ സഹോദരൻ ഗോകുൽ  എന്നിവരാണ്
എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. മഞ്ഞാടി ആമല്ലൂരിലെ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിനടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്ഡിന് എത്തിയ കറ്റോട് എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നന്റ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നോ ആക്രമണം ഉണ്ടായത്.
അറസ്റ്റിലായ പ്രതികളടക്കം 12 പേര് അടങ്ങിയ അംഗമാണ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.അക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും  എതിരെയാണ് പ്രതികൾക്ക് എതിരെ  കേസെടുത്തിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News