ബസ് മുതലാളിമാര്‍ ജാഗ്രതൈ, മോഷ്ടാക്കള്‍ വിലസുന്നുണ്ട്… കണ്ണു തെറ്റിയാല്‍ നിങ്ങളുടെ ബസിനും ഡബിള്‍ ബെല്‍ വീഴാം

ഇടുക്കി മുനിയറയില്‍ ബസ് മോഷ്ടിച്ചു കടത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അടിമാലി- നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന നക്ഷത്ര ബസ് ആണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നു നടക്കുന്ന രണ്ടാമത്തെ ബസ് മോഷണമാണിത്.

ALSO READ: സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും ശമ്പളമെന്ന് ആരോപണം, വ്യാപക വിമര്‍ശനം

തൃശ്ശൂര്‍ കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സമാന രീതിയില്‍ ഇന്നു പുലര്‍ച്ചെ പ്രൈവറ്റ് ബസ് മോഷണം പോയിരുന്നു. മുതുവറ സ്വദേശിയുടെ ഷോണി എന്ന ബസായിരുന്നു മോഷണം പോയത്. എന്നാല്‍, സംഭവത്തില്‍ പൊലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ നിന്നും ഈ ബസ് പിന്നീട് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News