വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള നടപടികള്‍ക്ക് അടിയന്തരമായി തുടക്കം കുറിക്കാനും തീരുമാനം. ദുരിത ബാധിതര്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തിരച്ചില്‍ ഊര്‍ജ്ജിതം

വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനം യോഗം വിലയിരുത്തി. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും. മന്ത്രിസഭാ ഉപസമിതിക്കായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു

ലോകോത്തര മാതൃകയിലുള്ള ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. താല്‍ക്കാലിക പുനരധിവാസത്തിനായി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക വീടുകള്‍ കണ്ടെത്തും. അതേസമയം ദുരിത ബാധിതര്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടാനും, തിരിച്ചടവിനായി ഭീഷണിപ്പെടുത്തിയാല്‍ സര്‍ക്കാര്‍തലത്തില്‍ കര്‍ക്കശ നിലപാടെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News