കോഴിക്കോട് ഉരുൾപൊട്ടൽ; വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Vilangad_Landslide

ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കും. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയായ 6000 രൂപയും, മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനസഹായവും കോഴിക്കോട് ഉരുൾപൊട്ടൽ ബാധിതർക്കും നൽകും. കൂടാതെ ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ജൂലൈ 30 നായിരുന്നു കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരാൾ മരണപ്പെട്ട ദുരന്തത്തിൽ, 18 കുടുംബങ്ങൾക്ക് പൂർണമായും, 80 ഓളം വീടുകൾ ഭാഗികമായും തകർന്നിരുന്നു. മഞ്ഞച്ചീലി സ്വദേശിയും മുൻ അധ്യാപകനുമായ കുളത്തിങ്കൽ മാത്യുവാണ് മരണപ്പെട്ടത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലായിരുന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. വലിയ നാശനഷ്ടങ്ങൾ ആയിരുന്നു ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് ഉണ്ടായത്. വാണിമേൽ പഞ്ചായത്തിൽ മാത്രം 300 കോടിയിലേറെ രൂപയുടെ നാശനഷ്ടം ആണ് ഉണ്ടായത് . കാർഷികം, മൃഗസംരക്ഷണം, കുടിവെള്ളം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലും നാശനഷ്ടം ഉണ്ടായി.

ALSO READ : വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതമേഖല സന്ദർശിച്ച് നിയമസഭാ പരിസ്ഥിതി സമിതി

കൂടാതെ നരിപ്പറ്റ, വളയം, ചെക്യാട്, നാദാപുരം, തൂണേരി, എടച്ചേരി എന്നീ പഞ്ചായത്തുകളിൽ മിക്ക റോഡുകളും, പാലങ്ങളും തകർന്നിരുന്നു. വലിയ രീതിയിലുള്ള കൃഷി നാശവും സംഭവിച്ചിരുന്നു. വിലങ്ങാട് പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്. 23 റോഡുകൾ, ഏഴ് കുടിവെള്ള ഉപപദ്ധതികൾ, 13 കൽവെർട്ടുകളും, പാലങ്ങളും, കെട്ടിടങ്ങളും ഉരുൾപൊട്ടലിൽ തകർന്നു. 112 വീടുകൾ ആണ് ഈ മേഖലയിൽ വാസയോഗ്യമല്ലാതായത്. കൂടാതെ 350 ഹെക്ടർ കൃഷിക്ക് 11.8 കോടിയുടെ നാശനഷ്ടവും സംഭവിച്ചു. മൃഗസംരക്ഷണ മേഖലയിലും വൻ നാശനഷ്ടമുണ്ടായി. മേജർ ഇറിഗേഷൻ വകുപ്പിന്‌ കീഴിലുള്ള പുഴയുടെ 15 കിലോമീറ്ററോളം ദൂരത്തിൽ ആയിരുന്നു നാശമുണ്ടായത്. മൈനർ ഇറിഗേഷൻ, വിവിധ കുടിവെള്ള പദ്ധതികൾ, പൊതുമരാമത്ത്, ഇലക്ട്രിസിറ്റി മേഖലകളിലും കോടികളുടെ നാശനഷ്ടമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News