സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 8.69 ശതമാനം വര്‍ധനയുള്ളതായി സിഎജി റിപ്പോർട്ട്. റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7,88,286 കോടിയിൽ നിന്നും 8.69 ശതമാനം വർധിച്ച് 10,46,188 കോടി രൂപയായാണ് ഉയര്‍ന്നത്. 2018-19 നേക്കാള്‍ 8.69 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് 2022-23 സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരവ് 92,854.47 കോടിയിൽ നിന്ന് 1,32,724.65 കോടി രൂപയായും വർധിച്ചു. 2018-19 കാലയളവിൽ നിന്ന് 2022-23 കാലയളവിലെത്തിയപ്പോൾ 10.10 ശതമാനത്തിന്റെ വളർച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്. 2021-22-ലെ 1,16,640.24 കോടിയിൽ നിന്ന് 13.79 ശതമാനം വർധിച്ച് 2022 – 23 ൽ 1,32,724.65 കോടിയായി മാറി.
സംസ്ഥാനത്തെ മൊത്തം നികുതി വരുമാനം 2021-22 ലെ 58,340.52 കോടിയിൽ നിന്ന് 23 .36 ശതമാനം വർധിച്ച് 2022-23 ൽ 71,968.16 കോടി രൂപയായി. നികുതിയേതര വരുമാനം ഇതേ കാലയളവിൽ 10,461.51 കോടിയിൽ നിന്ന് 15,117 .96 കോടിയായും വർധിച്ചു. റവന്യു ചെലവ് 2021 – 22 ലെ 1,46,179.51 കോടിയിൽ നിന്ന് 2.89 ശതമാനം കുറഞ്ഞ് 2022-23 ൽ 1,41, 950 .93 കോടിയായി മാറി. അതേസമയം, സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2021-22 ലെ 1,163, 225.53 കോടിയിൽ നിന്നും 2.75 ശതമാനം കുറവ് രേഖപ്പെടുത്തി. 2022-23ൽ 1,58,738.42 കോടിയായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ സംസ്ഥാന സർക്കാരിന്റെ നിക്ഷേപം 2021-22 ലെ 9,767.48 കോടിയിൽ നിന്ന് 2022-23 ൽ 10,602. 67 കോടിയായി വർധിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here