പ്രചാരണം അവസാനലാപ്പിൽ; തെരഞ്ഞെടുപ്പ് ആവേശചൂടിൽ ചേലക്കര

Chelakkara Election

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കളും മന്ത്രിമാരും വീട്ടുമുറ്റത്ത് എത്തിയതിൻ്റെ സന്തോഷത്തിലാണ് ചേലക്കരക്കാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബ യോഗങ്ങൾക്കും കുടുംബ സദസ്സുകൾക്കും മുന്നണികൾ കൂടുതൽ പ്രാധാന്യം നൽകിയതോടെയാണ് നേതാക്കളെ തൊട്ടടുത്തു കാണാൻ നാട്ടുകാർക്ക് അവസരം ഒരുങ്ങിയത്.

തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ എന്ന പതിവു രീതിയിൽ നിന്ന് കുടുംബ യോഗങ്ങളിലേക്കും കുടുംബ സദസ്സുകളിലേക്കും പ്രചാരണം മാറുന്നതാണ് ഇത്തവണ ചേലക്കരയിൽ കണ്ടത്. ഇതോടെയാണ് നേതാക്കളെ അടുത്തു കാണാനും അവരുമായി വീട്ടുമുറ്റങ്ങളിൽ ഇരുന്ന് വിശേഷങ്ങൾ പങ്കുവെയ്ക്കാനും ഇവിടത്തെ സാധാരണക്കാർക്ക് അവസരം ഒരുങ്ങിയത്. പ്രിയപ്പെട്ട നേതാക്കളും മന്ത്രിമാരും തങ്ങളുടെ വീടുകളിലെത്തി കൊച്ചു കുട്ടികളോടും പ്രായമുള്ളവരോടും സുഖവിവരങ്ങൾ അന്വേഷിച്ചും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞും മടങ്ങുന്നതും ഇവിടത്തുകാർക്ക് പുതിയ അനുഭവമായി.

Also Read: അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി കെ മുരളീധരൻ

കവലകളിലും, ഹോട്ടലുകളിലും, തട്ടുകടകളിലും ഉൾപ്പെടെ എവിടെ തിരിഞ്ഞാലും നേതാക്കളാണ്. പ്രിയപ്പെട്ട നേതാക്കൾക്കൊപ്പം ഇഷ്ടംപോലെ സെൽഫിയെടുക്കാനും വോട്ടർമാർ തിരക്കു കൂട്ടുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ്, കെ രാജൻ, വി. അബ്ദുറഹ്‌മാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വീണാ ജോർജ്, ആർ. ബിന്ദു, സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, മുൻ മന്ത്രി തോമസ് ഐസക്ക്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ തുടങ്ങി വിവിധ മുന്നണികളിൽപ്പെട്ട നിരവധി നേതാക്കളെ അടുത്തു കാണാനും പരിചയപ്പെടാനും ചേലക്കരക്കാർക്ക് അവസരം ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News