യാത്രക്കാരെ വലച്ച് ഗോ ഫസ്റ്റ്; വിമാനത്തിന്റെ സര്‍വീസുകള്‍ റദ്ദാക്കിയത് വീണ്ടും നീട്ടി

യാത്രക്കാരെ ദുരിതത്തിലാക്കി ഗോ ഫസ്റ്റ് വിമാനം. വിമാനത്തിന്റെ സര്‍വീസുകള്‍ റദ്ദാക്കിയത് വീണ്ടും നീട്ടി. അടുത്ത ബുധനാഴ്ച വരെ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് വിമാനക്കമ്പിനി അറിയിച്ചു. വിമാനം ബുക്ക് ചെയ്ത ടിക്കറ്റ് തുക പൂര്‍ണമായി തിരികെ നല്‍കുമെന്നും ഗോ ഫസ്റ്റ് അറിയിച്ചിട്ടുണ്ട്. മേയ് മൂന്ന് മുതല്‍ പല തവണ സര്‍വീസ് നീട്ടിവയ്ക്കുന്ന ഗോ ഫസ്റ്റിന്റെ തീരുമാനം കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. കണ്ണൂരിലേക്ക് പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ ആഭ്യന്തര സർവീസിനായി ഇൻഡിഗോ മാത്രമാണ് ആശ്രയം.

Also Read: ‘കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് കടന്നുപിടിച്ചു; കെഎസ്‌യു, ഐഎന്‍ടിയുസിക്കാര്‍ അക്രമം അഴിച്ചുവിട്ടത് ഒരു കാരണവുമില്ലാതെ’: എസ്എഫ്‌ഐ വനിതാ നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News