നിയമം തെറ്റിച്ച് വാഹനം ഓടിച്ചെന്ന കാരണത്താല്‍ എഴുതാന്‍ കഴിയാതെ പോയ പിഎസ്‌സി പരീക്ഷ പ്രത്യേക അനുമതിയോടെ എഴുതി ഉദ്യോഗാര്‍ത്ഥി. നിയമം ലംഘിച്ച് യൂടേണ്‍ എടുത്തെന്ന പേരില്‍ 2022 ഒക്ടോബര്‍ 22 ന് നടന്ന പരീക്ഷയ്ക്ക് എഴുതാന്‍ രാമനാട്ടുകര സ്വദേശിയായ അരുണിന് കഴിഞ്ഞിരുന്നില്ല. ഫറോക്ക് സ്റ്റേഷന്‍ പരിസരത്ത് ഗതാഗത തടസ്സമുണ്ടായപ്പോള്‍ അരുണ്‍ യു ടേണ്‍ എടുത്ത് മറ്റൊരു വഴിക്കു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഫറോക്ക് ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദ് അതു കണ്ടു ബൈക്ക് തടഞ്ഞു താക്കോല്‍ ഊരിമാറ്റുകയായിരുന്നു. പിഎസ്‌സി പരീക്ഷയ്ക്കു പോവുകയാണെന്നു പറഞ്ഞിട്ടും വിട്ടു വീഴ്ചക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.
തുടര്‍ന്ന് 1:20ന് ബൈക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് എത്തിച്ച് പൊലീസുകാരന്‍ കാന്റീനിലേക്കു പോയി. അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിക്കുകയും ചെയ്തു. 1:55 ന് സ്ഥലത്തെത്തിയ എഎസ്‌ഐ വിവരമറിഞ്ഞു ജീപ്പില്‍ അരുണിനെ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു മീഞ്ചന്ത ജിവിഎച്ച്എസ്എസില്‍ പരീക്ഷ. എന്നാല്‍ അര മണിക്കൂര്‍ മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാകേന്ദ്രത്തിലെത്തണമെന്നാണ് ചട്ടം. അത് പാലിക്കാന്‍ കഴിയാത്തതാണ് അരുണിന് പരീക്ഷ എഴുതുന്നതിന് തടസമായി മാറിയത്. തുടര്‍ന്ന് അതിന് കാരണക്കാനായ പൊലീസുകാരനെതിരായി നല്‍കിയ അരുണ്‍ പരാതി നല്‍കി. പിന്നീട് അരുണ്‍ നേരിട്ട സാഹചര്യം മനസിലാക്കി പരീക്ഷ എഴുതാന്‍ പിഎസ്‌സി പ്രത്യേക അനുമതി നല്‍കുകയായിരുന്നു. പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചതോടെ അരുണ്‍ പൊലീസുകാരനെതിരായ പരാതിയും പിന്‍വലിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here