തിരുവോണദിനത്തിലും തലസ്ഥാനത്ത് തിരക്കേറി. ഓണം വാരാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്ന് ഉൾപ്പടെയുള്ള വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് വൻ തിരക്കായിരുന്നു. മറ്റു ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുമൊക്കെ തിരുവോണദിനം നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് ഒഴുകിയെത്തി. വൈകുന്നേരം മഴ കൂടിയായപ്പോൾ തിരുവോണ ദിവസം നഗരം ആഘോഷങ്ങളിൽ നനഞ്ഞു.
also read:സരോജിനി ബാലാനന്ദന്റെ നിര്യയണത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി
അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ക്രമീകരണങ്ങള്‍ എല്ലായിടങ്ങളിലും സജ്ജീകരിച്ചിരുന്നു.നിരവധി പൊലീസുകാരെ മഫ്തിയിലും യൂണിഫോമിലുമായി വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലും സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ എക്സിബിഷനിലും നല്ല തിരക്കാണ് ഉണ്ടായത് .
കുട്ടികള്‍ക്കായി ഒരുക്കിയ ഗെയിം സോണും പെറ്റ്ഷോയിലുമാണ് തിരക്ക് കൂടുതൽ. അതുപോലെ ഇഷ്ടഭക്ഷണം കഴിക്കാനും ഇവിടങ്ങളിൽ നല്ല തിരക്കാണ് . കൂടാതെ നിശാഗന്ധിയിൽ ഉൾപ്പടെ 31 വേദികളിലായി നടക്കുന്ന കലാപരിപാടികള്‍ കാണാനും ആളുകൾ തിക്കിത്തിരക്കി. കൂടാതെഹ് നഗരത്തിലെ ദീപാലാങ്കാരവും ലേസര്‍ഷോയും കണ്ടാണ് ആളുകൾ തിരികെ പോകുന്നത്.
also read:സരോജിനി ബാലാനന്ദന്റെ നിര്യാണത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, വേളി ടൂറിസം വില്ലേജ്, ആക്കുളം ടൂറിസം വില്ലേജ് തുടങ്ങിയ സ്ഥലങ്ങളിലും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റേയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ എല്ലാ ദിവസവും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here