നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി, നാല് പേർക്ക് പരിക്ക്; സംഭവം കോഴിക്കോട്

താമരശ്ശേരി പരപ്പന്‍പൊയിലിന് സമീപം കാര്‍ കടയിലേക്ക് പാഞ്ഞു കയറി നാല് പേര്‍ക്ക് പരിക്ക്. വാടിക്കല്‍ അങ്ങാടിയിലെ ചായക്കടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. വാടിക്കല്‍ അങ്ങാടിയില്‍ നിന്ന് തച്ചംപൊയില്‍ ഭാഗത്തേക്ക് പോവാന്‍ തിരിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറകയായിരുന്നു. ആളുകള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നുപേര്‍ തെറിച്ചു വീണു. ഇവര്‍ക്കും കടയിലെ ജീവനക്കാരനുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

Also Read; ഇടുക്കി മൂലമറ്റത്ത് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News