മാത്യു കുഴല്‍നാടന്‍ എംഎല്‍എ അനധികൃതമായി നിലംനികത്തിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്. 482 മെട്രിക് ടണ്‍ മണ്ണ് എടുക്കാനുള്ള അനുമതിയില്‍ 2734 മെട്രിക് ടണ്‍ മണ്ണ് അനധികൃതമായി മാറ്റിയെന്ന് വിവരാകാശരേഖ വ്യക്തമാക്കുന്നു. 2022 നവംബറിലാണ് എംഎല്‍എ സ്വന്തം പുരയിടത്തിലേക്ക് അനധികൃതമായി മണ്ണടിച്ചത്. പത്ത് മാസം മുന്‍പ് നടന്ന സംഭവത്തിന്റെ വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
അനധികൃതമായി നിലംനികത്തുന്നതിനിടെ സിപിഐഎം നേതാക്കള്‍ സ്ഥലത്തെത്തി മണ്ണടി തടഞ്ഞിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വിജിലന്‍സില്‍ പരാതി കൊടുക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സൈറ്റ് വിസിറ്റ് നടത്തി 2023 ജനുവരിയില്‍ പരാതിക്കാരനെ വിളിച്ച് മൊഴിയെടുത്തിട്ടുള്ളതാണ്. ഈ കേസില്‍ വിജിലന്‍സ് തെളിവെടുപ്പിനുവരും എന്ന് മനസിലാക്കിയാണ് കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ ഊഹം വെച്ച് അഴിമതി ആരോപണം ഉന്നയിച്ചത്. സ്വയം ഇരയായി കാണിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ നീക്കമാണിതെന്നും വ്യക്തമായിരിക്കുകയാണ്. പത്ത് മാസം മുന്‍പുണ്ടായ നിലംനികത്തലുമായി ബന്ധപ്പെട്ട കേസാണ് പുതിയ സംഭവമെന്ന രീതിയില്‍ ഇതിനായി അവതരിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here