കൊല്ലം ശാസ്താംകോട്ടയിൽ എട്ടു വർഷം മുൻപ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ.തേവലക്കര സ്വദേശി അബ്ദുൽ ഷിഹാബാണ് (41) അറസ്റ്റിലായത്. പുനലൂർ വാളക്കോട് സ്വദേശി ഷജീറയാണ് മരിച്ചത്.
കറുപ്പ് നിറമുള്ള ഭാര്യയെ ജീവതത്തിൽ നിന്ന് ഒഴിവാക്കാനായിരുന്നു ഷജീറയെ താൻ കൊന്നതെന്ന് പ്രതി അബ്ദുൽ ഷിഹാബ് പൊലീസിനോട് കുറ്റം സമ്മതിച്ചു. 2015ലാണ് സംഭവം.ശാസ്താംകോട്ട കല്ലുമൂട്ടിൽ കടവ് ബോട്ട് ജട്ടിയിൽ നിന്നും വെള്ളത്തിൽ വീണാണ് ഷജീറ മരിച്ചത്. ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2017 കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.കായലിനിരികെ എത്തിച്ചായിരുന്നു പ്രതി ഷജീറയെ വെള്ളത്തിൽ തള്ളിയിട്ടത്. സാഹചര്യ തെളിവുകളുടെയും സാക്ഷ്യമുള്ളവരുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അബ്ദുൽ ശിഹാബ് ആണ് ഷാജിയെ വെള്ളത്തിൽ തള്ളിയിട്ടതെന്ന് കണ്ടെത്തലിലേക്ക് അന്വേഷണ സംഘം എത്തിയത്. തുടർന്ന് എസ് പി .എൻ രാജന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനകമാണ് ഷാജിറ മരിക്കുന്നത്.കറുത്തപെണ്ണും വെളുത്ത കാറുമാണ് തനിക്ക് ലഭിച്ചതെന്ന് ഷിഹാബ് പലരോടും പറഞ്ഞിരുന്നു.
Also Read: കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here