സഹപ്രവര്‍ത്തകര്‍ക്കെതിരേ അഴിമതി ആരോപിച്ച് ഹോം ഗാർഡ്.താൻ പിടിച്ച കള്ളനിൽ നിന്നും കൈക്കൂലി വാങ്ങിയെന്നും ശേഷം സ്റ്റേഷനിൽ നിന്നും വിട്ടയച്ചു എന്നുമാണ് ആരോപണം. ആരോപണവുമായി ബന്ധപ്പെട്ട് ഹോം ഗാർഡ് റോഡിൽ കിടന്നു പ്രതിഷേധിച്ചു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജലന്ധറിലെ ഭോഗ്പുര്‍ മേഖലയില്‍ പഠാന്‍കോട്ട് ഹൈവേയിലാണ് സംഭവം.
also read :”ജിമ്മിൽ പരിശീലിക്കുമ്പോൾ സൂക്ഷിക്കണം, അമിത പരിശീലനത്തിന് ശ്രമിക്കരുത്”മരണപ്പെട്ട ജസ്റ്റിൻ വിക്കി മുന്നറിയിപ്പ് നൽകിയിരുന്നു, വെളിപ്പെടുത്തലുമായി സുഹൃത്ത്
ഹോം ഗാര്‍ഡ്, കയര്‍ റോഡിന് കുറുകെ കെട്ടി വാഹനങ്ങള്‍ പോകുന്നത് തടയുന്നതും, റോഡില്‍ കിടക്കുന്നതും ഈ സമയം മറ്റൊരു പൊലീസുകാരന്‍ വന്ന് എണീറ്റ് പോകാന്‍ ആവശ്യപ്പെടുന്നതും തൊഴിക്കുന്നതും എല്ലാം വീഡിയോയില്‍ കാണാം. അതേസമയം ഹോംഗാര്‍ഡിന്റെ ആരോപണത്തില്‍ വാസ്തവമില്ലെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞദിവസം ഹോംഗാര്‍ഡ് ഒരാളെ അറസ്റ്റ് ചെയ്യുകയും ഭോഗ്പുര്‍ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് സ്‌റ്റേഷനിലെത്തിയ ഹോംഗാർഡ് അയാളെ കുറിച്ച് തിരക്കിയപ്പോൾ സഹപ്രവര്‍ത്തകര്‍ അവ്യക്തമായ മറുപടികളാണ് നൽകിയത്. ഇതിൽ പ്രകോപിതനായ ഇയാൾ പ്രതിഷേധിക്കുകയായിരുന്നു. അതേസമയം ഒരു വഴക്കുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ ഹോം ഗാര്‍ഡ് സ്‌റ്റേഷനില്‍ കൊണ്ടുവന്നിരുന്നെന്നും പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ച് വിട്ടയക്കുവായിരുന്നു എന്ന് ഭോഗ്പുര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് സുഖ്ജിത് സിങ് പറഞ്ഞു.
NSG Team reached shimla to investigate the LPG cylinder leak caused blast at a restaurant in shimla market. pic.twitter.com/gMcZdDRQK9
— Akashdeep Thind (@thind_akashdeep) July 23, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here