ഗ്രൂപ്പ് പോര്: മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും പ്രമുഖ നേതാവ് കുമാരി സെല്‍ജയും തമ്മിലുള്ള പോര് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. രണ്‍ദീപ് സുര്‍ജേവാല, കിരണ്‍ ചൗധരി എന്നിവരും സെല്‍ജ ക്യാമ്പിലുണ്ടായിരുന്നു. പാര്‍ട്ടിയുടെ ജാട്ട് മുഖമാണ് ഹൂഡ എന്നതിനാല്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ അദ്ദേഹത്തിനായിരുന്നു.
ജാട്ടിതര സമുദായങ്ങള്‍ക്ക് അവഗണന: ജാട്ടുകളെ മാത്രം ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. ഹൂഡയുടെ അനുയായികളായ 70 പേര്‍ക്ക് സീറ്റ് ലഭിച്ചപ്പോള്‍, സെല്‍ജ ഗ്രൂപ്പിന് ഒമ്പത് ടിക്കറ്റുകളാണ് കിട്ടിയത്.
ദളിത് സമുദായത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സെല്‍ജ. മാത്രമല്ല 17 നിയമസഭാ സീറ്റുകള്‍ എസ് സി, എസ് ടി സംവരണ മണ്ഡലങ്ങളുമാണ്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ ഈ സീറ്റുകള്‍ സുപ്രധാനമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ്സ് വിസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here