കൊല്ലം ജില്ലയിൽ ആനകളുടെ സെൻസസ് പൂർത്തിയായി. കൊല്ലം ജില്ലയിൽ പെരിയാർ ആന റിസർവ്വ് വനം ഉൾപ്പെട്ട പല ഡിവിഷനുകളിലും ആനകളെ നേരിട്ട് കണ്ടു.ശെന്തുരുണിയിലാണ് ഏറ്റവും കൂടുതൽ ആനയെ കണ്ടെത്തിയത്. 11 ബ്ലോക്കുള്ള ഇവിടെ നേരിട്ടുള്ള കണക്കെ ടുപ്പിൽ 12 എണ്ണത്തെ കണ്ടെത്തി.
ഇവിടെ എല്ലാ ബ്ലോക്കിലും ആനയുടെ സാന്നിധ്യം കണ്ടെത്തി. പുനലൂർ ഡിവിഷനിലെ അമ്പനാർ, ബ്ലോക്കിൽ ആറെണ്ണത്തെയും തെൻമല ഡിവിഷനിൽ ആര്യങ്കാവ് ബ്ലോക്കിൽ നാലെണ്ണത്തേയും കണ്ടെത്തി. അച്ചൻകോവിൽ ഡിവിഷനിൽ ഏറെയും ഉൾവനമായതിനാൽ സെൻസസിന് ഇറങ്ങിയ ഉദ്യോഗസ്ഥർ തിങ്കളാഴ്ചയോടെ മടങ്ങിയെത്തുമ്പോൾ മാത്രമേ വിവരങ്ങൾ ലഭ്യമാകു.
തിരുവനന്തപുരം ഡിവിഷൻ പരിധിയിലുൾപ്പെട്ട കുളത്തുപ്പുഴ ഉൾവനത്തിൽ രണ്ട് ബ്ലോക്കിൽ തടാകത്തിലൂടെ ബോട്ടിൽ നടത്തുന്ന സർവെ സംഘം എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കു.
ആനകളുടെ സഞ്ചാരപഥത്തിലൂടെ യാത്രചെയ്ത് ഓരോ 100 മീറ്ററിലും പോയിന്റ് ചെയ്ത് ഇതുവഴി ആനകൾ കടന്നുപോകുമ്പോൾ ലഭിക്കുന്ന ആനപ്പിണ്ടത്തെ അടിസ്ഥാനമാക്കിയും ആനകൾ വെള്ളം കുടിക്കാൻ എത്തുന്ന നീർച്ചാലുകൾ, ചെക്ക് ഡാമുകൾ, കുളങ്ങൾ എന്നിവ കേന്ദ്രീകരിച്ചുമായിരുന്നു കണക്കെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here