രാജ്യത്ത് കോവിഡ് കൂടുന്നു ഉന്നതതല യോഗം വിളിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 918 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.08 ശതമാനമാണ്. മൂന്ന് മരണങ്ങളും 24 മണിക്കുറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 5,30,802 ആയി. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.19 ശതമാനമാണ്. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

നിലവില്‍ ചികിത്സയില്‍ ഉള്ളത് 6,350 പേരാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4.46 കോടിയാണ് (4,46,95,420). ഇതില്‍ എണ്ണം 4,41,58,703 പേര്‍ രോഗമുക്തി നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News