നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വെളിപ്പെടുത്തി. അതേ സമയം കേന്ദ്രമന്തിയുടെ പ്രസ്താവനക്കുപിന്നാലെ കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍റെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
നീറ്റ് പരീക്ഷയില്‍ അട്ടിമറിനടന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നതിനു പിന്നാലെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് തുറന്ന് സമ്മതിച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തു വന്നത്. രണ്ടിടത്ത് ക്രമക്കേട് നടന്നതായി കണ്ടെത്തിയെന്നാണ് ഒഡീഷയിലെ സാംബല്‍പൂരില്‍ ഒരു വാർത്ത ഏജല്‍സിക്ക് നല്‍കിയ പ്രതികരണത്തിലെ വെളിപ്പെടുത്തല്‍. കുറ്റം ചെയ്തവര്‍ എത്ര വലിയ ഉദ്യോഗസ്ഥരായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം ഇതാദ്യമായാണ് നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്രം സമ്മതിക്കുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പരീക്ഷനടത്തിപ്പില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ടിഎയുടെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെചുന്നത്. അതോടൊപ്പം മോദിയുടെയും കേന്ദ്രസർക്കാരിന്റെയും വിദ്യാഭ്യസ നയത്തില്‍റെ പോരായ്മാണ് നീറ്റ് പരീക്ഷാ ക്രമക്കേടെന്ന ആരോപണവും ശക്തമാകുകയാണ്.
മെയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകത ഉണ്ടെന്നുമായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാകളും ഉന്നയിച്ചത്. പരീക്ഷയിൽ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യത്തെ സുപ്രധാന പരീക്ഷകള്‍ പോലും ബിജെപി അട്ടിമറിക്കുന്നതിലുടെ ഇരയാക്കപ്പെടുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here