മണിപ്പൂരിലെ അശാന്തിക്കെതിരെയുള്ള പ്രതിഷേധങ്ങളോടും ഭയപ്പാടോടെ പ്രതികരിച്ച് കേന്ദ്രം. മണിപ്പൂരിൽ തുടരുന്ന സംഘർഷത്തിലും കലാപത്തിലും മൌനം പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന പ്രതിഷേധ യോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു.
ഡിസംബർ 10ന് ദില്ലിയിലെ ജന്ദർ മന്തറിൽ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. 19 മാസം തുടർച്ചയായി നീണ്ടുനിൽക്കുന്ന അശാന്തിക്ക് ശേഷവും പ്രതിസന്ധി പരിഹരിക്കാനുള്ള കൃത്യമായ നടപടികളൊന്നും കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ കാഴ്ചവെക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
നിലവിലുള്ള പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സർക്കാരുകളെ നിർബന്ധിതരാക്കാൻ ദില്ലിയിൽ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ഈ പ്രതിഷേധത്തിന് കഴിയുമെന്ന് നേതാക്കൾ കരുതുന്നു.
അതുകൊണ്ട് തന്നെ ഇന്ത്യാ സഖ്യത്തിൻ്റെ പ്രതിഷേധത്തിന് കേന്ദ്രം അനുമതി നിഷേധിച്ചാലും തങ്ങൾ ജന്തർ മന്ദറിൽ പ്രതിഷേധ യോഗം നടത്തുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ പറഞ്ഞു. പാർലമെൻ്റ് സമ്മേളനത്തിനിടെ നടക്കുന്ന പ്രതിഷേധം എന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് മണിപ്പൂരിലെ ജനങ്ങൾ ഈ പ്രതിഷേധാഹ്വാനത്തെ കാണുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here